തിരുവനന്തപുരം : മറ്റുപാര്‍ട്ടിക്കാര്‍ സത്രീ ശാക്തീകരണം പ്രസംഗിക്കുമ്പോള്‍ ബി ജെ പി അത് പ്രാവര്‍ത്തികമാക്കിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന...
തിരുവനന്തപുരം : മറ്റുപാര്‍ട്ടിക്കാര്‍ സത്രീ ശാക്തീകരണം പ്രസംഗിക്കുമ്പോള്‍ ബി ജെ പി അത് പ്രാവര്‍ത്തികമാക്കിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
മൂന്ന് മാസ കാലമായി നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പുകളില്‍ നാല് വനിത ജില്ലാ അദ്ധ്യക്ഷമാരെ തിരഞ്ഞെടുത്തു. 34 വനിതാ മണ്ഡലം പ്രസിഡന്റുമാരാണ് പാര്‍ട്ടിക്കുള്ളത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്തതാണ് ബി ജെ പി നടപ്പിലാക്കിയത്.
ഹിന്ദു പാര്‍ട്ടിയെന്ന് വിളിക്കുന്ന ബി ജെ പി മൂന്ന് ക്രിസ്ത്യന്‍ നേതാക്കളെ ജില്ലാ പ്രസിഡന്റാക്കിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 25,400 ബൂത്തുകളില്‍ പാര്‍ട്ടിക്ക് 18,000 കമ്മിറ്റികള്‍ നിലവില്‍ വന്നു.
മിനിമം 50 അംഗങ്ങളുള്ള ബൂത്തുകളില്‍ മാത്രമാണ് കമ്മിറ്റി വന്നത്. സി പി എം കഴിഞ്ഞാല്‍ ഏറ്റവും അധികം ബൂത്തുകളില്‍ പ്രവര്‍ത്തനമുള്ള പാര്‍ട്ടിയായി ബി ജെ പി മാറി. 22,000 ബൂത്തുകളില്‍ പാര്‍ട്ടിക്ക് പ്രവര്‍ത്തനമുണ്ട്.
30% ബൂത്തുകളില്‍ വനിതകള്‍ക്ക് ചുമതല ലഭിച്ചു. ബൂത്തുകളിലും മണ്ഡലങ്ങളിലും മതന്യൂനപക്ഷങ്ങള്‍ക്ക് വലിയ സ്ഥാനം ലഭിച്ചു. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സ്ഥലത്തും വലിയ പ്രാതിനിധ്യം ലഭിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 34 മണ്ഡലം പ്രസിഡന്റുമാരെ ബി ജെ പി നിയമിച്ചുവെന്നും ബി ജെ പിയെ സവര്‍ണ പാര്‍ട്ടിയെന്ന് വിളിക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Key Words: Women Empowerment, BJP , K Surendran
COMMENTS