ന്യൂഡല്‍ഹി : രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് നടപ്പിലാക്കി ചരിത്രത്തിലേക്ക് ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡ് സ്വദേശികളായ എല്ലാ വ്യക്തികള്‍ക്കും ഭ...
ന്യൂഡല്‍ഹി : രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് നടപ്പിലാക്കി ചരിത്രത്തിലേക്ക് ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡ് സ്വദേശികളായ എല്ലാ വ്യക്തികള്‍ക്കും ഭരണഘടനാപരമായും പൗരന്‍ എന്ന നിലയിലും എല്ലാവര്‍ക്കും ഒരേനിയമം പ്രദാനം ചെയ്യുന്നുവെന്നും എല്ലാ മതവിഭാഗങ്ങളിലും പെട്ട വനിതകള്‍ക്കും തുല്യത ഉറപ്പാക്കുന്നതുമാണ് നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി യുസിസി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത യുസിസി പോര്‍ട്ടലില്‍ വിവാഹ രജിസ്‌ട്രേഷന്‍, വിവാഹ മോചനം രജിസ്‌ട്രേഷന്‍, ലിവ് ഇന്‍ റിലേഷന്‍ രജിസ്‌ട്രേഷന്‍, ലിവ് ഇന്‍ റിലേഷന്‍ അവസാനിപ്പിക്കാനുള്ള രജിസ്‌ട്രേഷന്‍, അപ്പീല്‍, പരാതി രജിസ്‌ട്രേഷന്‍, രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ എന്നിവക്കായി സംവിധാനം ഒരുക്കിയിട്ടുണ്ട്.
ബഹുഭാര്യാത്വം, മുത്തലാക്, ബാല വിവാഹം എന്നിവ പൂര്‍ണമായും നിരോധിച്ചു. ലിവ് ഇന്‍ റിലേഷന്‍ ഷിപ്പിലടക്കം ജനിക്കുന്ന കുട്ടികള്‍ക്കും സ്വത്തില്‍ തുല്യ അവകാശം ഉറപ്പാക്കും. വ്യക്തിയുടെ മരണശേഷം വില്പത്രം ഇല്ലെങ്കില്‍ മക്കള്‍, ഭാര്യ, മാതാപിതാക്കള്‍ എന്നിവര്‍ക്കായിരിക്കും തുല്യ അവകാശം. ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ അവരുടെ മാതാപിതാക്കളെ അറിയിക്കും, സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും.
ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്നവരുടെ സുരക്ഷിതത്വം ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലിവ് ഇന് ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കും എല്ലാ അവകാശങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.
Key Words: Uttarakhand, Uniform Civil Code, Country, Polygamy, Triple Talaq , Child Marriage
COMMENTS