Unni Mukundan resigns as treasurer role
കൊച്ചി: താരസംഘടന അമ്മയുടെ ട്രഷറര്‍ സ്ഥാനം രാജി വച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. പ്രഫഷണല്‍ ജീവിതവും സംഘടനയുടെ ഉത്തരവാദിത്തവും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് തീരുമാനം. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെന്നും അമ്മയുടെ ട്രഷറര്‍ സ്ഥാനം ഏറെ ഇഷ്ടപ്പെട്ടിരുന്നതായും നടന്‍ പറഞ്ഞു.
ജോലിയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഏറെ ബുദ്ധിമുട്ടുള്ള തീരുമാനമെടുക്കുകയായിരുന്നെന്നും നടന്‍ പറഞ്ഞു.
ജോലിഭാരവും ഈ ഉത്തരവാദിത്തവും തന്റെ മാനസികാരോഗ്യത്തെയും കുടുംബത്തെ ശ്രദ്ധിക്കുന്ന കാര്യത്തിലും സാരമായി ബാധിച്ചുവെന്നും അതിനാലാണ് തീരുമാനമെന്നും നടന്‍ വ്യക്തമാക്കി. അതേസമയം പുതിയ ഭരണസമിതി അധികാരമേല്‍ക്കും വരെ പഴയ ആളുകള്‍ തന്നെ തുടരുമെന്നാണ് അറിയിച്ചിരുന്നത്.
Keywords: Unni Mukundan, AMMA, Treasurer role, Resign
COMMENTS