മലപ്പുറം: മലപ്പുറത്ത് ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത...
മലപ്പുറം: മലപ്പുറത്ത് ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്.
ഉള്‍വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമാണ് കോളനിയില്‍ എത്താനാകുക. കരുളായി വനമേഖലയില്‍ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ചോല നായ്ക്കര്‍ വിഭാഗത്തില്‍ പെട്ട ആളാണ്.
Key Words: Tribal Youth dies, Malappuram, Wild Elephant Attack
COMMENTS