പാലക്കാട് : മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനു പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥി മാപ്പ് ചോദിച്ചു. ക്ഷമിച്ചുവെന്ന് സ്‌കൂള്‍ അധികൃതര്...
പാലക്കാട് : മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനു പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥി മാപ്പ് ചോദിച്ചു. ക്ഷമിച്ചുവെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
താന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും അപ്പോഴത്തെ ആവേശം കൊണ്ട് പറഞ്ഞു പോയതാണെന്നും വിദ്യാര്‍ഥി പറഞ്ഞതായി പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ പറഞ്ഞു. രക്ഷിതാക്കള്‍ എന്തു പറയുമെന്ന ആശങ്ക ഉള്ളതുകൊണ്ടാണ് അങ്ങനെ സംസാരിക്കേണ്ടി വന്നതെന്നാണ് വിദ്യാര്‍ഥിയുടെ വിശദീകരണം.
സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പുപറഞ്ഞതോടെ ക്ഷമിക്കുന്നതായി അധ്യാപകനും വ്യക്തമാക്കി. ഇതോടെ കുട്ടിക്കെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള നടപടിയിലേക്ക് കടക്കില്ലെന്നും കുട്ടിക്ക് തുടര്‍ന്നും സ്‌കൂളില്‍ പഠിക്കാന്‍ സാധിച്ചേക്കുമെന്നും ആണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് ഉള്‍പ്പെടെ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി ശിവന്‍കുട്ടി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അധ്യാപകര്‍ പകര്‍ത്തിയ ദൃശ്യം വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് കൈമാറിയിരുന്നുവെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
Key Words: School, Mobile Phone, Principal, Student, Apology
COMMENTS