പാലക്കാട്: പാലക്കാട് വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വീഡിയോയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്...
പാലക്കാട്: പാലക്കാട് വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വീഡിയോയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണച്ചുമതല. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്ന് ചേരുന്ന പിടിഎ മീറ്റിങ്ങില്‍ തുടര്‍നടപടികള്‍ ആലോചിക്കും. മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതിനാണ് വിദ്യാര്‍ഥി അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത്.
പുറത്തിറങ്ങിയാല്‍ തീര്‍ത്തുകളയും എന്നായിരുന്നു വിദ്യാര്‍ഥി അധ്യാപകരോട് പറഞ്ഞത്. സംഭവത്തില്‍ അധ്യാപകര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Key Words: Student's Death, Mobile Phone, Education Department, Investigation
COMMENTS