Stay on B.Ashok IAS transfer
കൊച്ചി: ബി.അശോക് ഐ.എ.എസിന്റെ സ്ഥലം മാറ്റത്തിന് സ്‌റ്റേ. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ബി.അശോക് ഐ.എ.എസിനെ നീക്കിയ നടപടി സ്റ്റേ ചെയ്തത്.
സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ തദ്ദേശ സ്വയംഭരണവകുപ്പ് പരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡം പാലിക്കാതെയാണ് നടപടിയെന്നുള്ള ബി.അശോക് ഐ.എ.എസിന്റെ പരാതിയെ തുടര്‍ന്നാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മീഷന്റെ എറണാകുളം ബെഞ്ച് നടപടി സ്റ്റേ ചെയ്തത്.
Keywords: B.AShok IAS, Transfer, Government, Stay


COMMENTS