Sharon murder case verdict
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്നുണ്ടാവില്ല. ഇന്നു കോടതിയില്‍ ശിക്ഷാവിധിയിന്മേലുള്ള അന്തിമ വാദം നടക്കും. അതിനു ശേഷമായിരിക്കും അന്തിമ ശിക്ഷാവിധി എന്നാണ് എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമ വാദം നടക്കുന്നത്.
അതേസമയം കേസില്‍ ഒന്നാം പ്രതിയായ ഗ്രീഷ്മയും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മാവന്‍ നിര്‍മല കുമാരന്‍ നായരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. തെിവുകളില്ലാത്തതിനാല്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കിയിരുന്നു.
Keywords: Sharon murder case, Parasala, Court, Verdict
COMMENTS