തിരുവനന്തപുരം: കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതുന്നവര്‍ക്ക് നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാന...
തിരുവനന്തപുരം: കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതുന്നവര്‍ക്ക് നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്നും ആയിരങ്ങളുടെ വിയര്‍പ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനത്തെ പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച് ഉന്മാദിച്ചവര്‍ക്ക് ആഹ്ലാദത്തിന് വക നല്‍കില്ല പുതുവര്‍ഷമെന്നും മുന്‍ എം.എല്‍.എ പി.കെ. ശശി. ഒന്നിന്റെ മുന്‍പിലും ആത്മാഭിമാനം പണയപ്പെടുത്താതിരിക്കുക. എവിടെയും സ്വന്തം അഭിപ്രായം പറയാന്‍ മടിക്കാതിരിക്കുക. ഉയിര് പോകും വരെ ഉശിരു കൈവിടാതിരിക്കുകയെന്നും ശശി കുറിപ്പില്‍ പറയുന്നു.
സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി ശശി തന്നെ രംഗത്തെത്തി. താനിട്ടത് പാര്‍ട്ടിയെ വിമര്‍ശിച്ചുള്ള കുറിപ്പല്ലെന്ന് പികെ ശശി പറഞ്ഞു. പുതുവത്സരത്തിന് താന്‍ കൊടുത്ത ഒരു മെസേജ് മാത്രമാണതെന്നും പാര്‍ട്ടി വിട്ടുപോയവര്‍ക്കും പാര്‍ട്ടിയെ ചതിച്ചവര്‍ക്കുമെതിരെയുള്ള പോസ്റ്റാണെന്നും ശശി വിശദീകരിച്ചു. എന്നാല്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനം നടത്താന്‍ പാടില്ലെന്ന് ആരും പറയുന്നില്ലെന്നും എതിര്‍പ്പുണ്ടെങ്കില്‍ ഫേസ്ബുക്കിലൂടെയല്ല പാര്‍ട്ടി ഫോറങ്ങളില്‍ താന്‍ അത് രേഖപ്പെടുത്തുമെന്നും ശശി പറഞ്ഞു.
Key words:PK Sasi, CPM
COMMENTS