Minister K.B Ganesh Kumar about temple controversy
തിരുവനന്തപുരം: ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ മാത്രം ക്ഷേത്രങ്ങളില്‍ പോയാല്‍ മതിയെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഓരോ ക്ഷേത്രങ്ങളിലും ഓരോ ആചാരമുണ്ടെന്നും അതില്‍ മാറ്റം വരുത്തണോയെന്ന് തീരുമാനിക്കുന്നത് തന്ത്രിയാണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ഭരണാധികാരികള്‍ക്ക് ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി ആലോചിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരാധനാലയങ്ങളില്‍ ഉടുപ്പ് ഊരി പ്രവേശിക്കണമെന്ന ആചാരത്തില്‍ മാറ്റം വരുത്തണമെന്ന സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുകൂലിച്ചിരുന്നു.
എസ്.എന്‍ ട്രസ്റ്റിന്റെ ക്ഷേത്രങ്ങളിലെല്ലാം മാറ്റം വരുത്തുമെന്ന സച്ചിദാനന്ദയുടെ പ്രസ്താവനയെ അനുകൂലിച്ച മുഖ്യമന്ത്രി മറ്റു ക്ഷേത്രങ്ങളിലും ഈ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞിരുന്നു.
ഇതിനെതിരെ എന്‍.എസ്.എസ് പ്രസിഡന്റ് സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. മറ്റ് മതാചാരങ്ങളില്‍ ഇവര്‍ ഇടപെടുമോയെന്നാണ് അദ്ദേഹം ചോദിച്ചത്.
Keywords: K.B Ganesh Kumar, Temple controversy, SN trust, Pinarayi Vijayan, NSS
COMMENTS