Kaloor stadium controversy
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്.
തൃശൂരിലെ ഓസ്‌കര്‍ ഇവന്റ്‌സ്, കൊച്ചിയിലെ ഇവന്റ്‌സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷന്‍ എന്നീ സ്ഥാപനങ്ങളിലാണ് നികുതി തട്ടിപ്പ് നടന്നെന്ന സൂചനയെ തുടര്‍ന്ന് പരിശോധന നടക്കുന്നത്. സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗമാണ് റെയ്ഡ് നടത്തുന്നത്.
അതേസമയം പരിപാടിയുടെ ഉദ്ഘാടനവേളയില്‍ സ്റ്റേജില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എല്‍.എ അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്.
Keywords: Kaloor stadium controversy. Raid, Organizers, Police
COMMENTS