ന്യൂഡല്‍ഹി: ജാവലിന്‍ ത്രോ താരവും ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ച് നീരജ് ചോ...
ന്യൂഡല്‍ഹി: ജാവലിന്‍ ത്രോ താരവും ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ച് നീരജ് ചോപ്രയാണ് വിവാഹക്കാര്യം പരസ്യമാക്കിയത്. ടെന്നിസ് താരം ഹിമാനി മോറാണു നീരജിന്റെ വധു. വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.
സോനിപ്പത്തില്‍ 2 ദിവസം മുന്‍പായിരുന്നു വിവാഹമെന്നും നീരജും ഹിമാനിയും ഇപ്പോള്‍ വിദേശത്തു ഹണിമൂണ്‍ ആഘോഷിക്കുകയാണെന്നും ബന്ധുക്കളിലൊരാള്‍ 'പിടിഐ' വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
ഹരിയാനയില്‍നിന്നു തന്നെയുള്ള ഹിമാനി യുഎസിലെ ഫ്രാങ്ക്‌ളിന്‍ പിയേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ടെന്നിസ് താരവും പരിശീലകയുമാണ്. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയുമാണ്. 2016ന് മലേഷ്യയില്‍ നടന്ന ലോക ജൂനിയര്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ ഹിമാനി സ്വര്‍ണം നേടിയിട്ടുണ്ട്.
Key Words: Javelin Thrower Neeraj Chopra, Marriage, Tennis Star Himani
COMMENTS