മാനന്തവാടി : കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വനംമന്ത്രി എ കെ ശശീന്ദ്രനെ തടഞ്ഞ് പ്രതിഷേധം. രാധയുടെ...
മാനന്തവാടി : കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വനംമന്ത്രി എ കെ ശശീന്ദ്രനെ തടഞ്ഞ് പ്രതിഷേധം. രാധയുടെ വീട്ടിലേക്ക് എത്തുന്ന റോഡില്‍ പ്രദേശവാസികള്‍ കുത്തിയിരുന്നും റോഡില്‍ കിടന്നും പ്രതിഷേധിച്ചതോടെ മന്ത്രിയുടെ യാത്ര തടസ്സപ്പെട്ടു. വാഹന വ്യൂഹം വഴിയിലായി. പഞ്ചാര കൊല്ലിക്ക് മുന്‍പുള്ള പിലാക്കാവിലാണ് പ്രതിഷേധം ഉണ്ടായത്.
ആളുകളെ നീക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയതോടെ പ്രദേശത്ത് തര്‍ക്കവും ഉന്തും തള്ളുമുണ്ടായി. വനംവകുപ്പ് ഉദ്യോഗസ്ഥന് കടുവ ആക്രമണത്തില്‍ പരിക്കേറ്റ സാഹചര്യത്തിലല്ലേ മന്ത്രിയെത്താന്‍ തയ്യാറായതെന്നാണ് ജനങ്ങളുടെ ചോദ്യം.
എന്തുകൊണ്ട് ജനങ്ങള്‍ ദുരിതത്തിലായിട്ടും മൂന്ന് ദിവസമായിട്ടും എത്തിയില്ലെന്നും ജനങ്ങള്‍ ചോദ്യമുയര്‍ത്തി. മന്ത്രി ജനങ്ങളോട് സംസാരിക്കണം എന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ നിന്നും ഇറങ്ങാനാകാതെ മന്ത്രി 20 മിനിറ്റോളം കാറിലിരുന്നു. വന്‍ പോലീസ് അകമ്പടിയിലാണ് മന്ത്രി എത്തിയിരുന്നത്.
Key words: Forest Department Officer, Pancharakoli, Minister AK Saseendran '
COMMENTS