കൊച്ചി: മലയാള സിനിമയുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ഇന്ന് (രാവിലെയായിരുന്നു അന്ത്യം. ആരോഗ്യനില വഷ...
കൊച്ചി: മലയാള സിനിമയുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ഇന്ന് (രാവിലെയായിരുന്നു അന്ത്യം.
ആരോഗ്യനില വഷളായതിനെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്.
1956 ഏപ്രിൽ 6-ന് കണ്ണൂരിലെ പാട്യത്താണ് ജനനം. 1977-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.
നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിച്ചു.
നാടോടിക്കാറ്റ്, സന്ദേശം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, മഴയെത്തും മുൻപേ, ഉദയനാണ് താരം, കഥ പറയുമ്പോൾ തുടങ്ങിയവ ശ്രീനിവാസൻ്റെ കൈമുദ്ര പതിഞ്ഞ ചിത്രങ്ങളാണ്.
മികച്ചസിനിമയ്ക്കും സംവിധായകനുമുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ഭാര്യ വിമല. പ്രശസ്ത ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ, നടൻ ധ്യാൻ ശ്രീനിവാസൻ എന്നിവർ മക്കളാണ്.
സാമൂഹിക വിമർശനവും ഹാസ്യവും ഒത്തുചേർന്ന അദ്ദേഹത്തിന്റെ തിരക്കഥകൾ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നതിൽ ശ്രീനിവാസൻ പുലർത്തിയിരുന്ന മികവ് പകരം വെക്കാനില്ലാത്തതാണ്.

COMMENTS