ന്യൂഡല്‍ഹി : ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. 2024ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി ബും...
ന്യൂഡല്‍ഹി : ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. 2024ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി ബുംറ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍നിന്ന് ഒരു പേസ് ബൗളര്‍ ഈ ബഹുമതിക്ക് അര്‍ഹനാകുന്നത് ചരിത്രത്തിലാദ്യം.
ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ശ്രീലങ്കയുടെ കമിന്ദു മെന്‍ഡിസ് എന്നിവരില്‍നിന്നുള്ള ശക്തമായ മത്സരത്തെ അതിജീവിച്ചാണ് ബുംറ ഒന്നാം സ്ഥാനത്തെത്തിയത്.
13 ടെസ്റ്റ് മത്സരങ്ങളില്‍ 71 വിക്കറ്റ് സ്വന്തമാക്കിയ സ്വപ്നസമാനമായ പ്രകടനമാണ് ബുംറയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇതില്‍ 32 വിക്കറ്റുകള്‍ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ മാത്രം നേടിയതാണ്.
Key Words: Indian Fast Bowler, Jasprit Bumrah, ICC Cricketer of the Year 2024, Sports
COMMENTS