പുണെ: ശിവം ദുബെയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും അര്‍ദ്ധ സെഞ്ച്വറികള്‍, രവി ബിഷ്ണോയി, ഹര്‍ഷിത് റാണ എന്നിവരുടെ മിന്നുന്ന സ്പെല്ലുകള്‍... ത്രസിപ...
പുണെ: ശിവം ദുബെയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും അര്‍ദ്ധ സെഞ്ച്വറികള്‍, രവി ബിഷ്ണോയി, ഹര്‍ഷിത് റാണ എന്നിവരുടെ മിന്നുന്ന സ്പെല്ലുകള്‍... ത്രസിപ്പിക്കുന്ന ത്രില്ലറില്‍ ഇംഗ്‌ളണ്ടിനെതിരേ 15 റണ്‍സിന്റെ വിജയം കുറിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി.
ഈ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-1ന് ലീഡ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം അതിദയനീയമായിരുന്നു. എ്ന്നാല്‍, മദ്ധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യ (53), ശിവം ദുബെ (53) എന്നിവര്‍ നേടിയ അര്‍ധസെഞ്ചുറികള്‍ ഇന്ത്യയെ 181/9 എന്ന നിലയില്‍ എത്തിക്കുകയായിരുന്നു. ഒരുവേള തകര്‍ന്നു തരിപ്പണമാകുമെന്നു തോന്നിയ ഘട്ടത്തില്‍ ടീമിനെ മികച്ച ടോട്ടലിലേക്കു കൈപിടിച്ചുയര്‍ത്തിയ ശിവം ദുബെയാണ് കളിയിലെ താരം.
മൂന്നു വിക്കറ്റിന് 12 എന്ന നിലയില്‍ പതറിയ ഇന്ത്യയെ പാണ്ഡ്യയും ശിവം ദുബേയും ചേര്‍ന്നുള്ള കൂട്ടുകെട്ട് വിപൊരുതാനുള്ള ടോട്ടലിലേക്ക് ഉയര്‍ത്തുകയായിരുന്നു. 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഈ സഖ്യം പടുത്തുയര്‍ത്തിയത്.
182 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് അവരുടെ ഓപ്പണര്‍മാര്‍ ബൗണ്ടറികള്‍ അനായാസം നേടിക്കൊണ്ട് ഉജ്ജ്വല തുടക്കം നല്കി. വൈകാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ കളി തിരിച്ചുപിടിക്കുകയായിരുന്നു.
26 പന്തില്‍ 51 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്‌ളീഷ് നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട് (23), ബെന്‍ ഡക്കറ്റ് (39) എന്നിവര്‍ നല്ല തുടക്കം നല്കിയെങ്കിലും ബ്രൂക് ഒഴികെ മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. വാലറ്റത്ത് ജാമി ഓവര്‍ടണ്‍ (19) പൊരുതിനോക്കിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ പോയി.
COMMENTS