ലഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അഴിമതിക്കേസില്‍ 14 വര്‍ഷം തടവുശിക്ഷ. ഇമ്രാന്റെ ഭാര്യ ബുഷറ ബീബിക്ക് ഏഴു വര്‍ഷം തടവും ...
ലഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അഴിമതിക്കേസില്‍ 14 വര്‍ഷം തടവുശിക്ഷ. ഇമ്രാന്റെ ഭാര്യ ബുഷറ ബീബിക്ക് ഏഴു വര്‍ഷം തടവും അഴിമതി വിരുദ്ധ കോടതി വിധിച്ചിട്ടുണ്ട്.
ഇമ്രാന്‍ 10 ലക്ഷം പാക്കിസ്ഥാന്‍ രൂപയും ബുഷറ 5 ലക്ഷം രൂപയും പിഴയും ഒടുക്കണം. ഇമ്രാന്‍ പ്രധാനമന്ത്രിയായിരിക്കെ, ബഹ്‌റിയ ടൗണ്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഉടമ മാലിക് റിയാസ് 190 ദശലക്ഷം പൗണ്ടുമായി (ഏകദേശം 6000 കോടി പാക്കിസ്ഥാന്‍ രൂപ) ലണ്ടനില്‍ പിടിയിലായിരുന്നു.
യുകെ അധികൃതര്‍ തുക പാക്കിസ്ഥാനു കൈമാറേണ്ടിയിരുന്നതാണെങ്കിലും തിരികെ റിയാസിനു തന്നെ നല്‍കാന്‍ ഇമ്രാന്‍ അനുവദിച്ചതായി നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) ആരോപിക്കുന്നു. പ്രത്യുപകാരമായി അല്‍ ഖാദിര്‍ ട്രസ്റ്റിനു രണ്ടിടത്തായി 600700 കോടി രൂപ വിലമതിക്കുന്ന 35 ഹെക്ടര്‍ ഭൂമി റിയാസ് നല്‍കിയെന്നാണു കേസ്.
Key Words: Imran Khan, 14 years in Prison, Corruption Case
COMMENTS