Periya murder case
കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ 4 പ്രതികളുടെ ശിക്ഷയ്ക്ക് ഹൈക്കോടതി സ്റ്റേ. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍ അടക്കമുള്ള നാലു പ്രതികളുടെ അഞ്ച് വര്‍ഷം തടവു ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്.
സി.ബി.ഐ കോടതി ഉത്തരവിനെതിരെ ഈ നാലു പ്രതികളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 5 വര്‍ഷം തടവും 10,000 രൂപ പിഴയുമായിരുന്നു വിചാരണ കോടതി ഇവര്‍ക്ക് വിധിച്ചിരുന്നത്.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ഉദുമ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമന്‍, പ്രാദേശിക സി.പി.എം നേതാക്കളായ കെ.മണികണ്ഠന്‍, വെലുത്തോളി രാഘവന്‍, കെ.വി ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഇതോടെ നിലവില്‍ ജയിലിലായ ഇവര്‍ക്ക് ജാമ്യം ലഭിക്കും. വിചാരണ കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും. അപ്പീലില്‍ വിധി വരുന്നതുവരെ സ്റ്റേ തുടരും.
Keywords: High court, Periya murder case, Stay, punishment
COMMENTS