High court order about Neyyattinkara samadhi case
കൊച്ചി: നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി കല്ലറ തുറക്കാമെന്ന് ഹൈക്കോടതി. തങ്ങളുടെ അച്ഛന്‍ ഗോപന്‍സ്വാമിയുടെ സമാധിപീഠം പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കല്ലറ പൊളിക്കാന്‍ ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഗോപന്‍സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ കുടുംബത്തിന്റെ ഭാഗം കേള്‍ക്കാമെന്നും അല്ലെങ്കില്‍ ഇതൊരു അസ്വാഭാവികമരണമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. ഒരാളെ കാണാതായാല്‍ അന്വേഷണം നടത്തുമെന്നും അതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Keywords: High court, Neyyattinkara samadhi case, Gopan Swami
COMMENTS