ED gets central approval to prosecute Arvind Kejriwal & Manish Sisodia
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മദ്യനയ കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഇ.ഡിക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയമാണ് അനുമതി നല്‍കിയത്.
നാലാം തവണയും വിജയം ലക്ഷ്യമിട്ട് എ.എ.പി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് വന്‍ തിരിച്ചടി. കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജരിവാളിനെ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തിട്ട് സെപ്തംബറിലാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
തുടര്‍ന്ന് പുറത്തിറങ്ങിയ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗം അതിഷി മെര്‍ലേന മുഖ്യമന്ത്രിയാവുകയുമായിരുന്നു. കേസില്‍ മനീഷ് സിസോദിയയും ദീര്‍ഘനാള്‍ ജയിലിലായിരുന്നു.
Keywords: ED, Central government, Arvind Kejriwal & Manish Sisodia, Prosecute, Approval
COMMENTS