Defamation against actor Vishal: Case filed against You Tube channel
ചെന്നൈ: നടന്‍ വിശാലിനെക്കുറിച്ച് അപകീര്‍ത്തിപരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്. മൂന്നു യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ് ഇതു സംബന്ധിച്ച് പൊലീസ് കേസെടുത്തത്.
ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവേ നടന്‍ വിശാലിന്റെ കൈകള്‍ വിറയ്ക്കുന്നതും സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ താരത്തിന് കടുത്ത പനിയും മൈഗ്രേയിനുമുണ്ടെന്നായിരുന്നു ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം. അതേസമയം ചില യൂട്യൂബ് ചാനലുകള്‍ ഇതേറ്റെടുക്കുകയും താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അപകീര്‍ത്തിപരമായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു.
ഇതേതുടര്‍ന്ന് നടനും നടികര്‍സംഘം പ്രസിഡന്റുമായ നാസര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.
Keywords: Actor Vishal, Defamation, Case, Police, You Tube channel
COMMENTS