Court order about defamation case against Sobha Surendran
തൃശൂര്‍: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനോട് അപകീര്‍ത്തി കേസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കോടതി. ഗോകുലം ഗോപാലന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. തൃശൂര്‍ സിജെഎം ഒന്നാം ക്ലാസ് കോടതിയാണ് മാര്‍ച്ച് 28ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.
ഗോകുലം ഗോപാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ശോഭ സുരേന്ദ്രന്‍ നടത്തിയിരുന്നു. പണം നല്‍കി തന്നെ സ്വാധീനിക്കാന്‍ കോടീശ്വരനായ ചാനല്‍ ഉടമ ശ്രമിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആരോപണം.
ഇതിനെതിരെ ഗോകുലം ഗോപാലന്‍ രംഗത്തെത്തുകയും വ്യക്തിഹത്യ നടത്താന്‍ വേണ്ടിയാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പറഞ്ഞിരുന്നു.
ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും തന്റെ പേരില്‍ ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തണമെന്നും ഗോകുലം ഗോപാലന്‍ ആവശ്യപ്പെട്ടിരുന്നു.
Keywords: Court, Sobha Surendran, Defamation case, Order
COMMENTS