പട്ന: ബിഹാര്‍ പബ്ലിക് സര്‍വിസ് കമ്മിഷന്‍ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു നിരാഹാര സമരം നടത്തിവന്ന ജാന്‍ സൂരജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന...
പട്‌ന: ബിഹാര്‍ പബ്ലിക് സര്‍വിസ് കമ്മിഷന്‍ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു നിരാഹാര സമരം നടത്തിവന്ന ജാന്‍ സൂരജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോറിനെ ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു. പട്നയിലെ ഗാന്ധി മൈതാനത്തുനിന്ന് നിര്‍ബന്ധിതമായി പ്രശാന്ത് കിഷോറിനെ പട്ന പൊലീസ് നീക്കുകയായിരുന്നു. ആംബുലന്‍സില്‍ എയിംസിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്.
ബിപിഎസ്സി നടത്തിയ സംയോജിത മത്സര പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രശാന്ത് കിഷോര്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ മരണംവരെ നിരാഹാര സമരം പ്രഖ്യാപിച്ചത്. അനുയായികളുടെ കടുത്ത എതിര്‍പ്പും വന്ദേമാതരം വിളിയും വകവയ്ക്കാതെയാണു പൊലീസ് പ്രശാന്ത് കിഷോറിനെ നിരാഹാര വേദിയില്‍നിന്നും കസ്റ്റഡിയിലെടുത്തത്.
Key Words: Bihar Public Service Commission Exam, Prashant Kishore, Police Custody
COMMENTS