വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് പദവിയില്‍ നിന്നും ജോ ബൈഡൻ ഇന്ന് വിടപറയും. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 12 ഓടെയാണ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള...
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് പദവിയില്‍ നിന്നും ജോ ബൈഡൻ ഇന്ന് വിടപറയും. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 12 ഓടെയാണ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ തുടങ്ങുക.
യുഎസ് തലസ്ഥാനമായ വാഷിങ്ടന്‍ ഡിസി ഇന്നു പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന്റെയും ലോകമെമ്പാടുനിന്നുമുള്ള വിവിഐപികളുടെ സാന്നിധ്യത്തിന്റെയും ആഘോഷപൂര്‍ണമായ തിരക്കിലമരും. യുഎസിന്റെ 47ാം പ്രസിഡന്റായി അടുത്ത 4 വര്‍ഷം ഭരിക്കാന്‍ പോകുന്ന ട്രംപും അദ്ദേഹത്തിനൊപ്പം വൈസ് പ്രസിഡന്റാകുന്ന ജെ.ഡി.വാന്‍സും വാഷിങ്ടന്‍ ഡിസിയില്‍ ഇന്ന് ഉച്ചയ്ക്ക് 12ന് ആണ് അധികാരമേല്‍ക്കുന്നത്.
പുതിയ യുഎസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണദിവസം ആക്രമണങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് സുരക്ഷാ ഏജന്‍സികള്‍. അസ്വാഭാവിക ശരീരഭാഷയും സംശയാസ്പദമായ പെരുമാറ്റവുമായി ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കാന്‍ നിര്‍ദേശമുണ്ട്. ക്യാപ്പിറ്റോള്‍ മൈതാനത്ത് ആയുധങ്ങള്‍ മാത്രമല്ല, വെള്ളക്കുപ്പിയും സെക്കിളും കുടയും ഉള്‍പ്പെടെയുള്ളവയ്ക്കു നിരോധനമുണ്ട്.
ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ചടങ്ങുകള്‍. പ്രമുഖ യുഎസ് ചാനലുകളിലും സിസ്പാനിലും തത്സമയ സംപ്രേഷണമുണ്ട്. വൈറ്റ്ഹൗസ് വെബ്‌സൈറ്റിലും ലൈവ് സ്ട്രീമിങ് ഉണ്ടാകും.
Key Words: Joe Biden, Donald Trump, US President
COMMENTS