കൊച്ചി: നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനും നിര്‍മാതാവ് ആന്റ...
കൊച്ചി: നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനും നിര്‍മാതാവ് ആന്റോ ജോസഫിനുമെതിരെ കേസെടുത്ത് പൊലീസ്. എറണാകളും സെന്‍ട്രല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
സിനിമാമേഖലയില്‍ നിന്നും തന്നെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സാന്ദ്രയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന്റെ വിരോധം തീര്‍ക്കുന്നപോലെ വിധം ബി. ഉണ്ണികൃഷ്ണന്‍ പെരുമാറിയെന്നും പരാതിയിലുണ്ട്. സംഘടനയുടെ യോഗത്തില്‍ തന്നെ അപമാനിച്ചു സാന്ദ്ര വ്യക്തമാക്കി. നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയെങ്കിലും ഈ നടപടി കോടതി നിലവില്‍ സ്റ്റേ ചെയ്തിട്ടുണ്ട്.
Key Words : Sandra Thomas, Complaint, Unnikrishnan , Anto Joseph, FEFKA
COMMENTS