പാലക്കാട് : പാലക്കാട് കഞ്ചിക്കോട്ട് സ്പിരിറ്റ് നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് അനുമതി നല്‍കിക്കൊ...
പാലക്കാട് : പാലക്കാട് കഞ്ചിക്കോട്ട് സ്പിരിറ്റ് നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ബ്രൂവറി ആരംഭിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് ഗുണംചെയ്യുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ജലം നല്‍കുന്നത് ജല അതോറിറ്റിയാണെന്നും ഇതിനായി കരാറിലെത്തിയെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് തുടരുന്നുണ്ട്.
എക്സൈസ് വകുപ്പ് സി.പി.എമ്മിന്റെ കറവപശുവാണെന്നും ഭരണം തീരുംമുമ്പുള്ള കടുംവെട്ടാണ് സി.പി.എമ്മിന്റേതെന്നും പദ്ധതിക്കെതിരെ ശക്തമായ നടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രതിഷേധവുമായി എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബുവും എത്തി. എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സര്‍ക്കാരില്‍ നിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു.
ബ്രൂവറിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് മന്ത്രി എംബി രാജേഷിനെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വന്തം ജില്ലയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാന്‍ മന്ത്രി മുന്നിട്ട് ഇറങ്ങുന്നുവെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും പുതിയ നയത്തിന് വിരുദ്ധമായിട്ടാണ് നിലവിലെ പദ്ധതിയെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
COMMENTS