Actress Mala Parvathy files complaint against cyber attack
തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനെതിരെ നടി മാലാ പാര്‍വതിയും രംഗത്ത്. യുട്യൂബ് വഴി മോശമായ രീതിയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുയെന്ന് പൊലീസില്‍ മാലാ പാര്‍വതി പരാതി നല്‍കി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നടി പരാതി നല്‍കിയത്.
തന്റെ സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ യുട്യൂബര്‍മാര്‍ മോശമായ രീതിയില്‍ പ്രചരിപ്പിച്ചുയെന്നതാണ് പരാതി. നടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
ബോബി ചെമ്മണ്ണൂര്‍ അടക്കമുള്ളവര്‍ക്കെതിരെ നടി ഹണി റോസ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മാലാ പാര്‍വതിയും പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്.
Keywords: Mala Parvathy, You Tube, Cyber attack, Complaint
COMMENTS