Actor Nivin Pauly said thanks to his fans at Nilambur Gokulam night
നിലമ്പൂര്‍: പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന ജനത്തിന് നന്ദി പറഞ്ഞ് നടന്‍ നിവിന്‍ പോളി. നിലമ്പൂരില്‍ പാട്ടുത്സവത്തിന്റെ ഭാഗമായി നടന്ന ഗോകുലം നൈറ്റില്‍ സംസാരിക്കവേയാണ് നിവിന്‍ പോളി ജനത്തിന് നന്ദി പറഞ്ഞത്.
തനിക്ക് അടുത്തിടെയുണ്ടായ പ്രശ്‌നങ്ങള്‍ കാരണം പരിപാടികള്‍ക്കൊന്നും പോകാറില്ലായിരുന്നെന്നും ഗോകുലവുമായുള്ള അടുപ്പംകാരണമാണ് വന്നതെന്നും നിവിന്‍ പറഞ്ഞു.
തനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നിന്ന ജനത്തിന് നന്ദി പറയാന്‍ ഇതുവരെ വേദി ലഭിച്ചില്ലെന്നും അതിനായി ഈ വേദി ഉപയോഗിക്കുകയാണെന്നും താരം വ്യക്തമാക്കി. ഇനിയും നല്ല സിനിമകളുമായി താന്‍ വരുമെന്നും എല്ലാവരും ഒപ്പം ഉണ്ടാകുമെന്ന് കരുതുന്നതായും നടന്‍ വ്യക്തമാക്കി.
Keywords: Nivin Pauly, Thanks, Nilambur, Gokulam night
COMMENTS