തിരുവനന്തപുരം: പൊതുവഴി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്...
തിരുവനന്തപുരം: പൊതുവഴി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള നേതാക്കളോട് നേരിട്ടു ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം.
തിരുവനന്തപുരം വഞ്ചിയൂര്‍, സെക്രട്ടറിയേറ്റ്, കൊച്ചി കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ റോഡ് തടസ്സപ്പെടുത്തിയും നടപ്പാതയില്‍ സ്റ്റേജ് കെട്ടിയതുമുള്‍പ്പെടെയുള്ള വിഷയങ്ങളിലെടുത്ത കോടതിയലക്ഷ്യ കേസുകളിലാണ് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരുടെ നിര്‍ദേശം.
ഫെബ്രുവരി 10ന് ഹൈക്കോടതിയില്‍ നേരിട്ടു ഹാജരാകണം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുന്‍ മന്ത്രി എം. വിജയകുമാര്‍, എംഎല്‍എമാരായ വി. ജോയ്, കടകംപളളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത്, മുന്‍ എംപി എ. സമ്പത്ത് തുടങ്ങിയവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടി സമ്മേളനം നടത്തിയതിനു പൊലീസ് കേസെടുത്തിരുന്നു.
Key Words: M.V. Govindan, Binoy Vishwam, Court
COMMENTS