കണ്ണൂര്‍: വിവാഹാഘോഷത്തിന്റെ പേരില്‍ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചതോടെ ഞെട്ടിയ 22 ദിവസം പ്രായമായ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍. കുന്നോത്തു...
കണ്ണൂര്‍: വിവാഹാഘോഷത്തിന്റെ പേരില്‍ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചതോടെ ഞെട്ടിയ 22 ദിവസം പ്രായമായ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍. കുന്നോത്തുപറമ്പില്‍ പയിഞ്ഞാലീന്റെവിട കെ.വി അഷ്റവിന്റെയും റിഹ്വാനയുടേയു കുഞ്ഞാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഐ.സി.യുവില്‍ ചികിത്സയില്‍ തുടരുന്നത്.
പ്രസവത്തിനു ശേഷം തൃപ്പങ്ങോട്ടൂരിലെ സ്വന്തം വീട്ടിലായിരുന്നു റിഹ്വാനയും കുഞ്ഞും ഉണ്ടായിരുന്നത്. ഇവരുടെ അടുത്ത വീട്ടിലായിരുന്നു വിവാഹാഘോഷം നടന്നത്. കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും നടന്ന പരിപാടിക്കിടെയായിരുന്നു ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചത്. കുഞ്ഞ് ജനിച്ച് 18-ാം ദിവസമാണ് സംഭവം. ശബ്ദം കേട്ട് കുഞ്ഞ് ഞെട്ടി ഉണരുകയും 15 മിനുറ്റോളം അബോധാവസ്ഥയിലാവുകയും ചെയ്തതായാണ് പരാതി.
രാത്രിയും പകലുമായി നിരവധി തവണ ഉഗ്രശബ്ദത്തില്‍ പടക്കം പൊട്ടിച്ചായിരുന്നു വിവാഹാഘോഷം നടന്നത്.
Key Words: Newborn Baby,ICU, Firecrackers, Wedding Ceremony
COMMENTS