തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് റവന്യൂ, സര്‍വ്വേ വകുപ്പില്‍ 38 പേരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ അനധികൃതമായി കൈപ്പറ്റ...
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് റവന്യൂ, സര്‍വ്വേ വകുപ്പില്‍ 38 പേരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കണം.
കര്‍ശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവര്‍ക്കെതിരെ സ്വീകരിക്കും. ജീവനക്കാരുടെ പേര്, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ ലിസ്റ്റില്‍ 5000 മുതല്‍ 50000 രൂപ വരെ സാമൂഹ്യ പെന്‍ഷനായി കൈപ്പറ്റിയവരുണ്ട്. വിവിധ വകുപ്പുകളിലായി 1458 ജീവനക്കാര്‍ പെന്‍ഷന്‍ വാങ്ങിയെന്നാണ് ധനവകുപ്പ് നേരത്തെ കണ്ടെത്തിയത്.
Key Words: Welfare Pension Fraud, Suspended
COMMENTS