ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമെന്ന് രൂക്ഷ വിമര്‍ശം ഉന്നയിച്ച് വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിലെ ഒരുപാട്...
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമെന്ന് രൂക്ഷ വിമര്‍ശം ഉന്നയിച്ച് വെള്ളാപ്പള്ളി നടേശന്‍.
കോണ്‍ഗ്രസിലെ ഒരുപാട് ആളുകള്‍ സതീശനെ സഹിക്കുന്നു. സഹിച്ച് സഹിച്ച് പലരും നെല്ലിപ്പലക കണ്ടുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാത്രമല്ല, സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണ്. തറ പറ പറയുന്ന, ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ്. ഞാനാണ് രാജാവ്, രാജ്ഞി, രാജ്യം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും രൂക്ഷമായി വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു.
എന്‍ എസ് എസും ചെന്നിത്തലയും തമ്മില്‍ അണ്ണനും തമ്പിയും ബന്ധമാണെന്നും ഒരിക്കലും തെറ്റാന്‍ പാടില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. താന്‍ തെരഞ്ഞെടുപ്പില്‍ ആരെയും തോല്‍പ്പിക്കാന്‍ പറഞ്ഞിട്ടില്ല. എന്‍ ഡി എ വളരുന്നത് എല്‍ ഡി എഫിന് ഗുണം ചെയ്യും. യു ഡി എഫിന്റെ ബലഹീനതയാണ് എന്‍ ഡി എ യുടെ ഐശ്വര്യം. ബി ഡി ജെ എസിന്, എന്‍ ഡി എ യില്‍ നിന്ന് എന്ത് കിട്ടിയെന്ന് പരിശോധിക്കണം.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണം ഒന്നാം പിണറായി സര്‍ക്കാരിനെ പോലെ മെച്ചമല്ലെന്ന് അതിന്റെ ഉള്ളില്‍ നിന്ന് തന്നെ പറയുന്നു. ഭരണത്തിന്റെ ഗ്രാഫ് താഴേക്ക് പോയി, മുഖ്യമന്ത്രിയുടേത് അല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Key Words: Vellapally Natesan, VD Satheesan
COMMENTS