Thiruvambadi devaswom is against ADGP M.R Ajith Kumar's report
തൃശൂര്‍: പൂരം കലക്കല്‍ വിഷയത്തില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെതിരെ ശക്തമായി പ്രതികരിച്ച് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാര്‍. സ്വന്തം വീഴ്ച മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊലീസ് സംവിധാനത്തിന് തന്നെ നാണക്കേടാണ് അജിത് കുമാറിന്റെ റിപ്പോര്‍ട്ടെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.
ഇത്രയും ഫോഴ്‌സ് ഉപയോഗിച്ച് കൂടുതല്‍ സമയമെടുത്ത് അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് കണ്ടിട്ട് ലജ്ജ തോന്നുന്നുയെന്നും ശരിയായ കാരണം കണ്ടെത്താനായില്ലെങ്കില്‍ കേരള പൊലീസ് വന്‍ പരാജയമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇതില്‍ സി.ബി.ഐ അന്വേഷണമാണ് ഇനി വേണ്ടെതെന്നും ഏതു തരത്തിലുള്ള അന്വേഷണം നേരിടാനും ദേവസ്വം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വത്തിന് ഒരു രാഷ്ട്രീയവുമില്ലെന്നും പൂര ദിവസവും തലേദിവസവും എ.ഡി.ജി.പി തൃശൂരിലുണ്ടായിരുന്നെന്നും തങ്ങള്‍ ഉണ്ടാക്കിയ പൂരം തങ്ങള്‍ തന്നെ എന്തിനാണ് കലക്കുന്നതെന്നും ഗിരീഷ് ചോദിച്ചു.
അതേസമയം ദേവസ്വമാണ് പൂരം കലക്കിയതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് ശ്രമിച്ചതെന്നും പൊലീസ് നിയമപരമായ കാര്യത്തില്‍ മാത്രമാണ് ഇടപെട്ടതുമെന്നുമാണ് എ.ഡി.ജി.പി അജിത് കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Keywords: Thiruvambadi devaswom, ADGP, Report, Pooram
COMMENTS