കൊച്ചി: സീരിയല്‍-സിനിമ താരങ്ങളായ ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമ കേസ്. പ്രമുഖ നടിയുടെ പരാതിയെ തുടര്‍ന്നാണ് കേസ് രജ...
കൊച്ചി: സീരിയല്‍-സിനിമ താരങ്ങളായ ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമ കേസ്. പ്രമുഖ നടിയുടെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചിയിലെ സീരിയല്‍ ചിത്രീകരണത്തിന് ഇടയില്‍ ലൈംഗികാതിക്രമം നടന്നുവെന്നാണ് പരാതി. എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസാണ് കേസെടുത്തത്.
ഫ്‌ലവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന സിറ്റ്‌കോമായ ഉപ്പും മുളകും എന്ന പരിപാടിയിലൂടെയാണ് ബിജു സോപാനവും എസ്.പി ശ്രീകുമാറും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സീരിയല്‍ മേഖലയില്‍ മാത്രമല്ല സിനിമകളിലും സജീവമാണ് ഇരുവരും. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇതില്‍ ഒരാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്‍ഫോപാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ തൃക്കാക്കര പോലീസിന് കൈമാറിയിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുമെന്നാണ് വിവരം. ബിജു സോപാനത്തിനേയും എസ്.പി ശ്രീകുമാറിനേയും പ്രതി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവരേയും ചോദ്യം ചെയ്യാനുള്ള നടപടികളിലേക്കും നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്ന നടപടിയിലേക്കും പ്രത്യേക അന്വേഷണ സംഘം കടക്കും.
COMMENTS