ന്യുഡല്‍ഹി: പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ ബി.ജെ.പി. എംപിമാരെ ആക്രമിച്ചെന്ന കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ചുമത്തിയത് 7 വര്‍ഷം...
ന്യുഡല്‍ഹി: പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ ബി.ജെ.പി. എംപിമാരെ ആക്രമിച്ചെന്ന കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ചുമത്തിയത് 7 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍. ജീവന്‍ അപായപ്പെടുത്തും വിധം പെരുമാറി, മനഃപൂര്‍വം മുറിവേല്‍പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങി 5 വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.
കേസ് പാര്‍ലമെന്റ് പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. അതേസമയം, ബി.ജെ.പി. എംപിമാര്‍ക്കെതിരെ കോണ്‍ഗ്രസ് വനിത എംപിമാര്‍ നല്‍കിയ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറി. പക്ഷേ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.
എന്നാല്‍, പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നാഗാലന്‍ഡ് വനിത എം.പി. ഫാംഗ്‌നോന്‍ കൊന്യാക്കിന്റെ ആരോപണത്തിലാണ് നടപടി. വനിത എം.പി.മാരുടെ അന്തസ് സംരക്ഷിക്കാന്‍ സഭാധ്യക്ഷന്മാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ വിജയ് രഹ്തര്‍ ആവശ്യപ്പെട്ടു.
Key Words: Imprisonment, Rahul Gandhi, Parliament Protest
COMMENTS