ആലപ്പുഴ: രമേശ് ചെന്നിത്തല ഇരുത്തം വന്ന രാഷ്ട്രീയ നേതാവെന്ന് വെള്ളാപ്പള്ളി നടേശന്‍. എന്‍ എസ് എസുമായി രമേശ് ചെന്നിത്തല അകന്ന് നില്‍ക്കാന്‍ പാട...
ആലപ്പുഴ: രമേശ് ചെന്നിത്തല ഇരുത്തം വന്ന രാഷ്ട്രീയ നേതാവെന്ന് വെള്ളാപ്പള്ളി നടേശന്‍. എന്‍ എസ് എസുമായി രമേശ് ചെന്നിത്തല അകന്ന് നില്‍ക്കാന്‍ പാടില്ല. പിണക്കം മാറി ഇണക്കത്തിലേക്ക് എത്തിയെങ്കില്‍ അതിന് രമേശിന്റെ മെയ് വഴക്കവും വിട്ടുവീഴ്ചയും വലിയ മനസ്സുമാണ് കാരണം. രമേശ് ജനസമ്മതി ഉള്ള നേതാവാണ്. പിണക്കങ്ങള്‍ തീര്‍ത്ത് ഇണങ്ങി പോകുന്നതാണ് എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും നല്ലത്.
ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് പക്വമില്ലാതെ നാവ് കൊണ്ട് വെറുപ്പ് മേടിക്കുന്നയാള്‍. പ്രതിപക്ഷ നേതാവിന്റെ നാക്ക് മോശം. പ്രതിപക്ഷ നേതാവിന് വേണ്ട മെയ് വഴക്കം അദ്ദേഹത്തിന് ഇല്ല. അതുകൊണ്ടാണ് എന്‍ എസ് എസ് പ്രതിപക്ഷ നേതാവിനെ വിളിക്കാതിരുന്നത് എന്നാണ് തന്റെ വിശ്വാസമെന്നും വെള്ളാപ്പള്ളി.
Key Words: Ramesh Chennithala, Vellapally Natesan, VD Satheesan
COMMENTS