തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടിടങ്ങളിലായി ന്യൂനമര്‍ദ്ദ സാധ്യത. ഇതിലൊന്ന് ആന്‍ഡമാന്‍ ദ്വീപിനു സമീപമാണ്. ഈ സിസ്റ്റം ഡിസംബര്‍ 11 ന് ...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടിടങ്ങളിലായി ന്യൂനമര്‍ദ്ദ സാധ്യത. ഇതിലൊന്ന് ആന്‍ഡമാന്‍ ദ്വീപിനു സമീപമാണ്. ഈ സിസ്റ്റം ഡിസംബര്‍ 11 ന് രൂപപ്പെട്ടേക്കാം. തുടര്‍ന്ന് 13 മുതല്‍ തമിഴ്‌നാട്ടില്‍ മഴ സാധ്യത.
ശ്രീലങ്കയിലും തമിഴ്‌നാട്ടിലും ശക്തമായ മഴ ലഭിക്കും. ന്യൂനമര്‍ദ്ദം ശ്രീലങ്കയുടെ ഭാഗത്തേക്ക് എത്തുകയും അവിടെ നിലയുറപ്പിക്കുകയും ചെയ്യും. പ്രാഥമിക സൂചനകള്‍ പ്രകാരം കേരളത്തില്‍ എല്ലാ ജില്ലകളിലും നേരിയ തോതില്‍ അല്ലെങ്കില്‍ ഇടത്തരം മഴ ലഭിച്ചേക്കും.
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ അതേ മേഖലയില്‍ തന്നെ പുതിയത് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ വിദഗ്ധര്‍ ഏറെ ശ്രദ്ധയോടെയാണ് ഈ ന്യൂനമര്‍ദ്ദത്തെ നിരീക്ഷിക്കുന്നത്.
ഡിസംബര്‍ 13 നു ശേഷം കേരളത്തിലെ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകും. അതുവരെ പ്രസന്നമായ കാലാവസ്ഥ തുടരും. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യരേഖക്ക് അപ്പുറം ദക്ഷിണാര്‍ധ ഗോളത്തില്‍ രണ്ടു ശക്തമായ ന്യൂനമര്‍ദ്ദങ്ങള്‍ അടുത്ത ആഴ്ചകളില്‍ രൂപപ്പെട്ടേക്കാം. ഇതിലൊന്നു ചുഴലിക്കാറ്റായി മാറാന്‍ സാധ്യത.
Key Words: Rain, Kerala , December
COMMENTS