തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അറ്റകുറ്റപ്പണികള്‍ക്ക് ഒടുവില്‍ തമിഴ്നാടിന് അനുമതി നല്‍കി കേരളം. വിഷയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലി...
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അറ്റകുറ്റപ്പണികള്‍ക്ക് ഒടുവില്‍ തമിഴ്നാടിന് അനുമതി നല്‍കി കേരളം. വിഷയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കേരളസന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.
സ്റ്റാലിന്‍ കേരളത്തില്‍ എത്തിയപ്പോള്‍ തന്നെ അറ്റകുറ്റപ്പണികള്‍ക്കുളള സാമഗ്രികള്‍ മുല്ലപ്പെരിയാര്‍ ഡാമിലേക്കു കൊണ്ടുപോകാന്‍ തമിഴ്നാടിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പുറത്തിറക്കിയിരുന്നു. ജലവിഭവവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് നല്‍കിയത്. അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയ തമിഴ്നാട് സംഘത്തെ കേരള വനംവകുപ്പ് തടഞ്ഞത് വിവാദമായിരുന്നു.
ഏഴു ജോലികള്‍ക്കായി നിബന്ധനകളോടെയാണ് അനുമതി. അണക്കെട്ടിലും സ്പില്‍വേയിലും സിമന്റ് പെയിന്റിങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് തമിഴ്നാട് നടത്താന്‍ ഉദ്ദേശിക്കുന്നത്.
Key Words: Mullaperiyar Dam, Tamil Nadu
COMMENTS