പുഷ്പ 2 വിനെതിരെ സാമുദായിക സംഘടനയായ കര്‍ണി സേന നേതാവ് രാജ് ഷെഖാവത്ത്. ക്ഷത്രിയ സമുദായത്തെ അപമാനിക്കുന്നതാണ് പുഷ്പ 2 ചിത്രം എന്ന് ആരോപിച്ച് ച...
പുഷ്പ 2 വിനെതിരെ സാമുദായിക സംഘടനയായ കര്‍ണി സേന നേതാവ് രാജ് ഷെഖാവത്ത്. ക്ഷത്രിയ സമുദായത്തെ അപമാനിക്കുന്നതാണ് പുഷ്പ 2 ചിത്രം എന്ന് ആരോപിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ രാജ് ഷെഖാവത്ത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച പ്രതിനായകന്റെ പേര് ബന്‍വര്‍ സിംഗ് ഷെഖാവത്ത് എന്നാണ്.
ചിത്രത്തില്‍ ഷെഖാവത്ത് എന്ന വാക്ക് പലയിടത്തും അധിക്ഷേപം പോലെയാണ് ഉപയോഗിക്കുന്നത് ഇത് ക്ഷത്രിയ സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനാല്‍ സിനിമയില്‍ നിന്ന് ആ വാക്ക് നീക്കം ചെയ്യണമെന്ന് നിര്‍മ്മാതാക്കളോട് രാജ് ഷെഖാവത്ത് ആവശ്യപ്പെട്ടു. സിനിമയുടെ നിര്‍മ്മാതാക്കള്‍ സിനിമയില്‍ നിന്ന് ഷെഖാവത് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അല്ലെങ്കില്‍ കര്‍ണി സേന അവരെ വീട്ടില്‍ കയറി തല്ലുമെന്നും രാജ് ഷെഖാവത്ത് കൂട്ടിച്ചേര്‍ത്തു.
Key Words: Insulting, Kshatriya Community, Karni Sena, Pushpa 2
COMMENTS