മൂന്നാര്‍: വിവാദ പ്രസംഗവുമായി വീണ്ടും സിപിഎം നേതാവ് എം.എം.മണി രംഗത്ത്. അടികിട്ടിയാല്‍ തിരിച്ചടിക്കണമെന്നും അല്ലെങ്കില്‍ പ്രസ്ഥാനം കാണില്ലെന...
മൂന്നാര്‍: വിവാദ പ്രസംഗവുമായി വീണ്ടും സിപിഎം നേതാവ് എം.എം.മണി രംഗത്ത്. അടികിട്ടിയാല്‍ തിരിച്ചടിക്കണമെന്നും അല്ലെങ്കില്‍ പ്രസ്ഥാനം കാണില്ലെന്നുമുള്ള മണിയുടെ പ്രസംഗമാണ് പുലിവാല് പിടിച്ചത്. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് അടികൊടുത്തിട്ടുണ്ടെന്നും അടികൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നുമാണ് മണി പറഞ്ഞത്. ശാന്തന്‍പാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസംഗിച്ചത്.
എം.എം.മണിയുടെ പ്രസംഗത്തില്‍ നിന്നും.
'' അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കില്ല. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കുക, പ്രതിഷേധിക്കുക. പ്രതിഷേധിച്ചില്ലെങ്കില്‍ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്. ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്. തിരിച്ചടിക്കുക.. ചെയ്തത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക. അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ തല്ലു കൊണ്ട് ആരോഗ്യംപോകും. അടിച്ചാല്‍ തിരിച്ചടിക്കണം. ഇവിടെയിരിക്കുന്ന നേതാക്കള്‍ ഞാനടക്കം നേരിട്ട് അടിച്ചിട്ടുണ്ട്. അല്ലാതെ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ ശരി എന്നു പറയണം. ശരിയായില്ല എന്നു ജനം പറഞ്ഞാല്‍ ശരിയായില്ല. ജനം ശരി എന്നു പറയുന്ന മാര്‍ഗം സ്വീകരിക്കണം. അല്ലെങ്കില്‍ പ്രസ്ഥാനം ദുര്‍ബലപ്പെടും.''
Key words: MM Mani, Controversial Speech
COMMENTS