High court about CPM road close issue
കൊച്ചി: തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ സി.പി.എം ഏരിയ സമ്മേളനത്തിനായി റോഡ് അടച്ച് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയത്തില്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. വ്യാഴാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.
പൊതുവഴികള്‍ തടസപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന കോടതി ഉത്തരുവുണ്ടായിട്ടും അതിന്റെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നടപടി കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ആരൊക്കെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നും ആരാഞ്ഞു.
സംഭവത്തില്‍ സ്വമേധയാ കേസെടുക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകനായ എന്‍.പ്രകാശാണ് വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്.
Keywords: High court, CPM, Road, Close, Stage, Police
COMMENTS