ന്യൂഡല്‍ഹി: കൊടുംതണുപ്പിനൊപ്പം ഡല്‍ഹിയില്‍ കനത്ത മഴ. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പെയ്തത് 101 വര്‍ഷത്തിനിടയിലെ ഏറ്റവും ശകതമായ മഴയാണെന്നാണും ...
ന്യൂഡല്‍ഹി: കൊടുംതണുപ്പിനൊപ്പം ഡല്‍ഹിയില്‍ കനത്ത മഴ. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പെയ്തത് 101 വര്‍ഷത്തിനിടയിലെ ഏറ്റവും ശകതമായ മഴയാണെന്നാണും സാധാരണ ഡിസംബറില്‍ ലഭിക്കുന്ന മഴയുടെ 5 ഇരട്ടിയാണ് ഇപ്പോള്‍ ലഭിച്ചതെന്നും കാലാവസ്ഥ കേന്ദ്രം വിവരിച്ചു.
അതേ സമയം കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 11.8 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. കനത്ത മഞ്ഞവീഴ്ചയും മഴയും മൂലം ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Key Words: Delhi, Cold, Rain Alert
COMMENTS