Director P. Balachandra Kumar passes away
ആലപ്പുഴ: സംവിധായകനും നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയുമായ പി.ബാലചന്ദ്രകുമാര്‍ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ 5.30 നായിരുന്നു അന്ത്യം. ഹൃദയം - വൃക്ക സംബന്ധമായ അസുഖങ്ങള്‍ കാരണം ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസിന്റെ ഗതി തന്നെ മാറ്റിമറിച്ചിരുന്നു. ഇതോടെയാണ് ദിലീപിനെതിരെ വധഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ കൂടി ചേര്‍ത്തത്. ആദ്യം ബലാത്സംഗ കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.
മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനകള്‍ നടത്തിയെന്നും നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കയ്യിലുണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
2013 ല്‍ പുറത്തിറങ്ങിയ ആസിഫ് അലി നായകനായ കൗ ബോയ് എന്ന ചിത്രത്തിന്റെ സംവിധായകനാണ്. പിന്നീട് ദിലീപിനെ നായകനാക്ക് പിക്ക് പോക്കറ്റ് എന്ന ചിത്രത്തിന്റെ പ്രഖ്യാപനം വന്നിരുന്നെങ്കിലും പ്രോജക്ട് നടന്നിരുന്നില്ല.
Keywords: P. Balachandra Kumar, Director, Actress attacked case, Passes away
COMMENTS