പത്തനംതിട്ട: സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് ബി.ജെ.പി. ജില്ലാ ട്രഷറര്‍. പത്തനംതിട്ട ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണന്‍ ...
പത്തനംതിട്ട: സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് ബി.ജെ.പി. ജില്ലാ ട്രഷറര്‍. പത്തനംതിട്ട ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണന്‍ കര്‍ത്തയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഗോപാലകൃഷ്ണന്‍ ഓലിക്കല്‍ എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആര്‍. പ്രസാദിന്റെ പോസ്റ്റാണ് ബി.ജെ.പി. ട്രഷറര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്നാണ് പത്തനംതിട്ട സി.പി.എം. ജില്ലാ സമ്മേളനം ആരംഭിക്കുന്നത്. ഇതിനിടെയാണ് സംഭവം.
Key Words: C.P.M., BJP, Poster Controversy


COMMENTS