കണ്ണൂര്‍: പിണറായിയില്‍ കോണ്‍ഗ്രസ് ഓഫിസ് ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കനാല്‍ക്കരയില്‍ സ്വദേശി വിപിന്‍ രാജ് (24) ആണ് അറസ്റ്റിലായത്. ഇ...
കണ്ണൂര്‍: പിണറായിയില്‍ കോണ്‍ഗ്രസ് ഓഫിസ് ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കനാല്‍ക്കരയില്‍ സ്വദേശി വിപിന്‍ രാജ് (24) ആണ് അറസ്റ്റിലായത്. ഇയാള്‍ സിപിഎം അനുഭാവിയാണെന്ന് പൊലീസ് പറഞ്ഞു.
പിണറായി വെണ്ടുട്ടായി കനാല്‍ക്കരയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസിനായി നിര്‍മിച്ച പ്രിയദര്‍ശിനി മന്ദിരത്തിനുനേരെയായിരുന്നു ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും സിസിടിവി ക്യാമറകള്‍ അടര്‍ത്തി മാറ്റുകയും വാതിലിനു തീയിടുകയും ചെയ്തു. ഉദ്ഘാടനത്തിനായി ഒരുക്കിയ കൊടിതോരണങ്ങളും ശിലാഫലകവും കനാലില്‍ തള്ളി. സ്റ്റേജിലെ കര്‍ട്ടനും മുറിച്ചു മാറ്റി. സമീപത്തുനിന്ന് മദ്യക്കുപ്പിയും പെട്രോള്‍ കുപ്പിയും പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ ആദര്‍ശ് എന്നയാള്‍ക്കും പങ്കുണ്ടെന്നും ഇയാള്‍ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു.
Key Words: Congress office Attack, Pinarayi Office, CPM, Arrest
COMMENTS