കൊച്ചി: എറണാകുളം കത്തീഡ്രല്‍ ബസിലിക്ക, തൃപ്പൂണിത്തുറ ഫൊറോനാ, പാലാരിവട്ടം, മാതാനഗര്‍ എന്നീ പള്ളികളിലെ വൈദികരെ ചുമതലകളില്‍നിന്ന് ഒഴിവാക്കി അപ്...
കൊച്ചി: എറണാകുളം കത്തീഡ്രല്‍ ബസിലിക്ക, തൃപ്പൂണിത്തുറ ഫൊറോനാ, പാലാരിവട്ടം, മാതാനഗര്‍ എന്നീ പള്ളികളിലെ വൈദികരെ ചുമതലകളില്‍നിന്ന് ഒഴിവാക്കി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കാ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. വര്‍ഗീസ് മണവാളന്‍, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ജോഷി വേഴപറമ്പില്‍, പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളി വികാരി ഫാ. തോമസ് വാളൂക്കാരന്‍, മാതാനഗര്‍ വേളാങ്കണ്ണിമാതാ പള്ളി വികാരി ഫാ. ബെന്നി പാലാട്ടി എന്നിവരെ മേല്‍പറഞ്ഞ പള്ളികളുടെ ഭരണ ചുമതലകളില്‍നിന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ബോസ്‌കോ പുത്തൂര്‍ ഒഴിവാക്കി.
മറ്റൊരു ഉത്തരവ് ലഭിക്കുന്നതുവരെ നിലവിലെ പള്ളികളില്‍ താമസിക്കുന്നതിനുള്ള വിലക്കും, ആത്മീയവും അജപാലനപരവുമായ ചുമതലകളില്‍നിന്നും കൂദാശാപരികര്‍മ്മങ്ങളില്‍നിന്നും ഭരണപരമായ ഉത്തരവാദിത്തങ്ങളില്‍നിന്നും പ്രസ്തുത വൈദികരെ പൂര്‍ണ്ണമായും ഒഴിവാക്കിയുമാണ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ കല്പന നല്‍കിയിരിക്കുന്നത്.
യഥാക്രമം തൃക്കാക്കര വിജോഭവന്‍, പൊതി സാന്തോംഭവന്‍, കലൂര്‍ റിന്യൂവല്‍ സെന്റര്‍ എന്നിവിടങ്ങളിലേക്ക് മാറിത്താമസിക്കാനാണ് വൈദികരോട് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഈ വൈദികര്‍ക്ക് ലഭിച്ചിരിക്കുന്ന കല്പനയ്ക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പക്ഷം കൂടുതല്‍ കര്‍ശനമായ സഭാനടപടികളിലേക്ക് നീങ്ങും എന്ന മുന്നറിയിപ്പും അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ വൈദികര്‍ക്ക് അവര്‍ നീക്കം ചെയ്യപ്പെട്ട പള്ളികള്‍, അവയോടനുബന്ധിച്ചുള്ള സ്ഥാപനങ്ങള്‍, കപ്പേളകള്‍ എന്നിവിടങ്ങളില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനോ കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനോ ഭരണപരമായ മറ്റ് ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്നതിനോ അനുവാദമില്ലാത്തതാണ്.
മേല്‍പറഞ്ഞ പള്ളികളില്‍ പുതുതായി നിയമിച്ചിരിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് മാത്രമായിരിക്കും ആ പള്ളികളുടെ പൂര്‍ണ്ണ അധികാരം ഉണ്ടായിരിക്കുക.
Key Words: Apostolic Administrator, Ernakulam-Angamaly Archdiocese
COMMENTS