Actress attacked case: R.Sreelekha faces legal action
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടിയുമായി അതിജീവിത. ആര്‍.ശ്രീലേഖയ്‌ക്കെതിരെ അവര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.ശ്രീലേഖ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
കേസില്‍ നടന്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകളൊന്നുമില്ലെന്നും ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നോടു പറഞ്ഞെന്നായിരുന്നു ശ്രീലേഖ വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ നടത്തിയത് കോടതിയലക്ഷ്യമാണെന്നാണ് അതിജീവിതയുടെ വാദം.
കേസിന്റെ അന്തിമ വാദം ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കാനിരിക്കെയാണ് നടപടി. കഴിഞ്ഞ ദിവസം കേസിലെ മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തില്‍ നടപടിയുണ്ടായില്ലെന്നു കാട്ടി അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.
Keywords: Actress attacked case, R.Sreelekha, Court, Legal action
COMMENTS