Writer Prof.Omchery N.N Pillai passed away
ന്യൂഡല്‍ഹി: എഴുത്തുകാരന്‍ പ്രൊഫസര്‍ ഓംചേരി എന്‍.എന്‍ പിള്ള (100) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
75 വര്‍ഷത്തിലേറെയായി ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായ പ്രൊഫ.ഓംചേരി കവിത, ഗദ്യ സാഹിത്യം, നാടകം തുടങ്ങി നിരവധി കൃതികളുടെ കര്‍ത്താവാണ്.
വൈക്കം സ്വദേശിയായ പ്രൊഫ.ഓംചേരി 1951 ല്‍ ഡല്‍ഹിയില്‍ ആകാശവാണി മലയാളം വാര്‍ത്താ വിഭാഗത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്ററായി. നിരവധി കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: Prof.Omchery N.N Pillai, Radio, New Delhi, Passed away
COMMENTS