കൊച്ചി: കേരളത്തില്‍ സ്വര്‍ണവില പവന് ഇന്ന് ഒറ്റയടിക്ക് 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. ഇതോടെ പവന്‍വില 57,600 രൂപയും ഗ്രാമിന് 7,200 ...
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില പവന് ഇന്ന് ഒറ്റയടിക്ക് 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. ഇതോടെ പവന്‍വില 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 140 രൂപ കൂപ്പുകുത്തി 5,930 രൂപയിലെത്തി. കഴിഞ്ഞവാരം സെഞ്ചറിയും കടന്ന് മുന്നേറിയ വെള്ളിവില ഗ്രാമിന് ഇന്നുമാത്രം 3 രൂപ താഴ്ന്ന് 99 രൂപയായി.
യുഎസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയക്കൊടി പാറിച്ചതോടെ ഡോളറിന്റെ മൂല്യം ഉയര്‍ന്നതും യുഎസ് സര്‍ക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (യുഎസ് ട്രഷറി ബോണ്ട് യീല്‍ഡ്) കുതിച്ചതും ക്രിപ്‌റ്റോകറന്‍സികള്‍ റെക്കോര്‍ഡ് തേരോട്ടം ആരംഭിച്ചതുമാണ് രാജ്യാന്തരതലത്തില്‍തന്നെ സ്വര്‍ണവില ഇടിയാന്‍ കാരണമായത്.
key Words: US Election, Donald Trump, Gold Rate
COMMENTS