Singer Anju Joseph got married
ആലപ്പുഴ: നടിയും ഗായികയുമായ അഞ്ജു ജോസഫ് പുനര്‍വിവാഹിതയായി. ആദിത്യ പരമേശ്വരനാണ് വരന്‍. അഞ്ജു തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇതിനൊപ്പം രജിസ്ട്രാര്‍ ഓഫീസില്‍ വച്ചു നടന്ന വിവാഹ ചിത്രങ്ങളും അഞ്ജു പങ്കുവച്ചിട്ടുണ്ട്.
`ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും' എന്നാണ് അവര്‍ ചിത്രത്തിനു താഴെ കുറിച്ചത്. അതേസമയം വരനെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ പങ്കുവച്ചിട്ടില്ല.
സംഗീത റിയാലിറ്റി ഷോയിലൂടെ വന്ന ഗായികയാണ് അഞ്ജു ജോസഫ്.
അടുത്തിടെ ആദ്യ വിവാഹം വേര്‍പിരിഞ്ഞതിനെക്കുറിച്ചും അതിനുശേഷം സംഭവിച്ച ഡിപ്രഷനയെക്കുറിച്ചും അതില്‍ നിന്നും പുറത്തുകടന്നതുമൊക്കെ അഞ്ജു ഒരു ഇന്റര്‍വ്യൂവില്‍ തുറന്നു പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏതാനും സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്.
Keywords: Anju Joseph, Singer & actor, Second marriage
COMMENTS